Site iconSite icon Janayugom Online

പാലസ്തീനെ ഒഴിവാക്കിയ മാപ്പുമായി ബെഞ്ചമീന്‍ നെതന്യാഹു യുഎന്‍ ജനറല്‍ അസംബ്ലിയില്‍

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ പ്രസംഗ പീ‍ത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമീന്‍ നെതന്യാഹു കഴിഞ്ഞ ദിവസം നിന്നത് രണ്ടു മാപ്പുകളുമായാണ്,. വലത്ത് കൈയിലുള്ള മാപ്പ് മിഡില്‍ ഈസ്റ്റിലേതായിരുന്നു. അതില്‍ ഇറാന്‍, ഇറാഖ്, സിറിയ,യെമന്‍ എന്നിവ രേഖപ്പെടുത്തി. അതില്‍ ശാപം എന്നും ഇടത് കൈയില്‍ പച്ച നിറത്തില്‍ ഈജിപ്ത് , സുഡാന്‍, സൗദിഅറേബ്യ, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അനുഗ്രഹം എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതില്‍ രണ്ടിലും പലസ്തീനിനെ പൂര്‍ണമായും ഒഴിവാക്കി.

അങ്ങനെയൊരു രാജ്യം നിലനില്‍ക്കുന്നില്ലെന്ന തരത്തിലാണ് മാപ്പ്. ശാപം എന്നെഴുതിയിരിക്കുന്ന മാപ്പിലൂടെ പ്രദേശത്തെ പ്രശ്‌നങ്ങളുടെ സ്വാധീനം ഇറാനില്‍ നിന്നാണെന്ന് സൂചിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്.യമന്‍, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ തുടരുന്ന ലഹളകള്‍ക്ക് കാരണം ഇറാനാണെന്ന ശക്തമായ വിമര്‍ശനം ഉന്നയിച്ചതിനൊപ്പം ഇറാനും സഖ്യങ്ങള്‍ക്കും എതിരെയുള്ള പ്രതിരോധം മാത്രമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് വാദിക്കുകയും ചെയ്തു.

ഞങ്ങളെ അടിച്ചാല്‍ തിരിച്ചടിക്കും എന്നൊരു മുന്നറിയിപ്പും ഇറാന് നെതന്യാഹു നല്‍കിയിട്ടുണ്ട്. അതിനിടയില്‍ പല നയതന്ത്ര പ്രതിനിധികളും പ്രതിഷേധം രേഖപ്പെടുത്തി ജനറല്‍ അസംബ്ലിയില്‍ നിന്നും ഇറങ്ങിപ്പോയി.

Exit mobile version