ശ്രീലങ്കയിലെ പുതിയ ഇടതുപക്ഷ സർക്കാരിനെ നയിക്കുന്ന ജനതാ വിമുക്തി പെരമുനയുടെ മേയ് ദിന ആഘോഷങ്ങളിൽ സിപിഐ പ്രതിനിധിയായി ബിനോയ് വിശ്വം പങ്കെടുക്കും.
പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം ജെവിപി നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചകളിലും പങ്കെടുക്കും.
ജെവിപിയും സിപിഐയും തമ്മിൽ ഒരു ദശാബ്ദമായി സൗഹൃദ ബന്ധത്തിൽ ഉണ്ടെങ്കിലും പാർട്ടികൾ തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ചയും ചർച്ചയും ഇതാദ്യമാണ്. കോർപറേറ്റ് ശക്തികളും വലതുപക്ഷ രാഷ്ട്രീയവും ലോകം കീഴടക്കാൻ ശ്രമിക്കുമ്പോൾ മാർക്സിന്റെ പാത പിന്തുടരുന്ന ജനതാ വിമുക്തി പെരമുനയുടെ വിജയത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെ ഉണ്ടെന്നാണ് സിപിഐയുടെ നിലപാട്.

