ഗുജറാത്തില്‍ വ്യാപക നാശനഷ്ടം സൃഷ്ടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ്. സൗരാഷ്ട്രാ-കച്ച് മേഖല പിന്നിട്ടതോടെ ശക്തി കുറഞ്ഞ ബിപോര്‍ജോയ് രാജസ്ഥാനില്‍ ഇന്നലെ ശക്തമായ മഴയ്ക്ക് കാരണമായി. അതിതീവ്ര വിഭാഗത്തില്‍ നിന്ന് തീവ്ര വിഭാഗത്തിലേക്ക് ചുഴലിക്കാറ്റ് രൂപാന്തരം പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം ഡയറക്ടര്‍ മൃത്യുഞ്ജയ് മോഹപാത്ര പറഞ്ഞു. രാജസ്ഥാന് പുറമെ അസം, മേഘാലയ, അരുണാചല്‍, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലും ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. അസമിലെ വെള്ളപ്പൊക്കം പതിനായിരങ്ങളെ ബാധിച്ചിട്ടുണ്ട്. വടക്കന്‍ ഗുജറാത്തിലും ശക്തമായ മഴ ലഭിക്കും.
ചുഴലിക്കാറ്റിനെത്തുടർന്ന് നാശനഷ്ടം സംഭവിച്ച ഗുജറാത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആകാശവീക്ഷണം നടത്തി. ജഖാവു, മാണ്ഡ്‌വി ജില്ലകളിലായിരുന്നു സന്ദര്‍ശനം. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അമിത് ഷായ്ക്കൊപ്പമുണ്ടായിരുന്നു.മഴ കുറഞ്ഞതോടെ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും വൈദ്യുതി പുനഃസ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ, മോർബി, ജുനാഗഡ്, ഗിർ സോമനാഥ്, രാജ്‌കോട്ട്, പോർബന്തർ എന്നീ ജില്ലകളില്‍ ഇതിനായി 1127 സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
English Summary:Beporjoy is contained
You may also like this video