യുവ നടൻ നിര്‍മ്മല്‍ ബെന്നി (37) അന്തരിച്ചു. ആമേൻ’, ‘ടാ തടിയാ’ എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് നിര്‍മ്മല്‍. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 2012 ‑ൽ ‘നവാഗതർക്ക് സ്വാഗതം’ എന്ന സിനിമയിലൂടെയാണ് നിർമൽ സിനിമ രംഗത്തെത്തുന്നത്.
തൃശൂർ ചേർപ്പിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ നിർമ്മലിനെ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കകം തന്നെ അന്ത്യം സംഭവിച്ചു.
ആമേനിലെ കൊച്ചച്ചൻ കഥാപാത്രമാണ് നിർമലിനെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാക്കിയത്. കൊമേഡിയനായാണ് നിർമൽ ബെന്നി തന്റെ കരിയർ ആരംഭിക്കുന്നത്. അഞ്ച് സിനിമകളിൽ വേഷമിട്ടു. യൂട്യൂബ് വീഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.