Site icon Janayugom Online

രാജ്യത്തെ മികച്ച പഠന കേന്ദ്രം: ഹാട്രിക് നേട്ടത്തില്‍ ഐഐടി മദ്രാസ്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ്സ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ് ) പട്ടികയില്‍ ഒന്നാമതെത്തി ഐഐടി മദ്രാസ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച പഠനകേന്ദ്രമായി ഐഐടി മദ്രാസ് തെരഞ്ഞെടുക്കപ്പെടുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് റാങ്കിങ് പുറത്തുവിട്ടത്. 

ഐഐഎസ്‌സി ബംഗളൂരുവിനാണ് രണ്ടാം സ്ഥാനം. ഐഐടി ബോംബേ മൂന്നാം സ്ഥാനത്തും, ഐഐടി ഡല്‍ഹി നാലാം സ്ഥാനത്തും, ഐഐടി കാണ്‍പൂര്‍ അഞ്ചാം സ്ഥാനത്തുമാണ്. ആരോഗ്യ സര്‍വകലാശാലകളില്‍ ഡല്‍ഹി എയിംസിനാണ് ആദ്യ സ്ഥാനം. ജെഎന്‍യു ഒമ്പതാം സ്ഥാനത്തും ജാമിയ മിലിയ ഇസ്‌ലാമിയ 13-ാം സ്ഥാനത്തുമാണ്.

കോളജുകളില്‍ ആദ്യ റാങ്ക് നേടിയത് ഡല്‍ഹി മിറാന്‍ഡ ഹൗസാണ്. രണ്ടാം സ്ഥാനം ലേഡി ശ്രീരാം കോളജും സ്വന്തമാക്കി. സര്‍വകലാശാലകളുടെ പട്ടികയില്‍ കേരള സര്‍വകലാശാല 27 -ാം സ്ഥാനവും മൊത്തം റാങ്കിംഗില്‍ 43-ാം സ്ഥാനവും നേടി. ഇതിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച സര്‍വകലാശാല എന്ന സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. 

അധ്യാപനം, ഗവേഷണം, സാമൂഹിക ഇടപെടല്‍, അധ്യാപക‑വിദ്യാര്‍ത്ഥി അനുപാതം, സാമ്പത്തിക സ്ത്രോതസും വിനിമയവും, ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ മികവ്, വനിതാ പ്രാതിനിധ്യം, വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് റാങ്കിങ് നിര്‍ണയിക്കപ്പെട്ടത്. 2020 ല്‍ 3771 സ്ഥാപനങ്ങള്‍ റാങ്കിംഗില്‍ പങ്കെടുത്ത സ്ഥാനത്ത് 2021 ല്‍ 6000 സ്ഥാപനങ്ങളാണ് പങ്കെടുത്തത്. 

ENGLISH SUMMARY:Best Learn­ing Cen­ter in the Coun­try: IIT Madras with a hat trick
You may also like this video

Exit mobile version