Site icon Janayugom Online

അയൽരാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കണം: നവാസ് ഷെരീഫ്

രാഷ്ട്രീയ പിന്‍ഗാമിയായി മകള്‍ മറിയം നവാസ് എത്തുമെന്ന് സൂചന നല്‍കി മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കഴിഞ്ഞ ദിവസം മിനാർ ഇ പാകിസ്ഥാനില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് നവാസിന്റെ പരോക്ഷ പ്രഖ്യാപനം, താൻ മണ്ണിന്റെ മകനാണ്, മറിയം മണ്ണിന്റെ മകളും എന്നായിരുന്നു നവാസ് ഷെരിഫ് പറഞ്ഞത്. 

തന്നെ അധികാരത്തിൽനിന്ന് പുറത്താക്കിയവരോട് പ്രതികാരം ചോദിക്കാനല്ല വന്നതെന്നും റാലിയിൽ നവാസ് പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെ ശക്തിപ്പെടുത്താൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. അയൽരാജ്യങ്ങളുമായി പോരടിച്ചുകൊണ്ട് പുരോഗതിനേടാൻ കഴിയില്ല. മികച്ച വിദേശനയം രൂപീകരിക്കുകയും അയൽരാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുകയും വേണമെന്നും ഇന്ത്യയെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു. 

മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് അഴിമതിക്കേസിൽ ഏഴ് വർഷം ശിക്ഷിക്കപ്പെട്ട് ലാഹോർ ജയിലിൽ കഴിയവെയാണ് ചികിത്സയ്ക്കായി 2019ൽ ലണ്ടനിലേക്ക് പോകുന്നത്. ദുബായില്‍ നിന്ന് പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ലാഹോറിലെത്തിയത്. മൂന്ന് തവണ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന് അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ കഴിയില്ല. അറസ്റ്റിൽനിന്ന് സംരക്ഷണം നൽകികൊണ്ടുള്ള കോടതി ഉത്തരവ് നാളെ അവസാനിക്കും.

Eng­lish Summary:Better rela­tions should be estab­lished with neigh­bor­ing coun­tries: Nawaz Sharif
You may also like this video

Exit mobile version