Site iconSite icon Janayugom Online

റെയിൽവേ സ്റ്റേഷന്റെ സമീപത്ത് ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണം; റെയില്‍വേ അധികൃതരുടെ ആവശ്യം തള്ളി ബെവ്‌കോ

മദ്യപാനികൾ ട്രെയിനിൽ കയറുന്നതിനാൽ സംസ്ഥാനത്ത് റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്ന റെയില്‍വേയുടെ ആവശ്യം തള്ളി. സംസ്ഥാനത്ത് 17ഔട്ട് ലെറ്റുകളാണ് ഇത്തരത്തിൽ ഉള്ളത്. കോട്ടയത്ത് നിന്ന് ആറ് ഔട്ട്‌ലറ്റുകള്‍ മാറ്റേണ്ടിവരും. വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് അടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി റെയില്‍വേ ബെവ്‌കോയ്ക്ക് കത്തയക്കുകയായിരുന്നു. ഈ കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് പല റെയില്‍വേ സ്റ്റേഷനുകളുടെയും സമീപത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Exit mobile version