Site icon Janayugom Online

ബെവ്‌കോ മദ്യശാലകള്‍ ഇന്ന് വൈകിട്ട് ഏഴിന് അടയ്ക്കും

ബിവറേജസ് കോര്‍പറേഷന്റെ മദ്യശാലകള്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് അടയ്ക്കും. കണക്കെടുപ്പിന്റെ ഭാഗമായാണ് മദ്യശാലകള്‍ ഇന്ന് നേരത്തെ അടയ്ക്കുന്നത്. ഇനി തിങ്കളാഴ്ച (ഒക്ടോബര്‍ മൂന്ന്) മാത്രമേ കോര്‍പറേഷന്റെ മദ്യശാലകള്‍ തുറക്കുകയുള്ളു.

രാവിലെ പത്ത് മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ബിവറേജസ് കോര്‍പറേഷന്റെ മദ്യശാലകള്‍ സാധാരണ പ്രവര്‍ത്തിക്കുന്നത്. അതേസമയം കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാലകള്‍ ഇന്നും പതിവുപോലെ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കും. ഒക്ടോബര്‍ ഒന്നിനും രണ്ടിനുമുള്ള അവധി ദിനങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാലകളും ബാറുകളും തുറക്കുന്നതായിരിക്കില്ല.

Eng­lish Sum­ma­ry: bev­co out­lets will clos­es today
You may also like this video

Exit mobile version