Site icon Janayugom Online

സൈന്യത്തിന്റെ പേരിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ സൂക്ഷിക്കുക

Indian army

ഇരുചക്ര വാഹനങ്ങൾ/നാലുചക്ര വാഹനങ്ങൾ വിൽക്കാനെന്ന വ്യാജേന സൈനിക വേഷത്തിൽ ഓൺലൈൻ തട്ടിപ്പുകൾക്ക്‌ വിധേയരാക്കുന്ന കേസുകൾ പല ഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സൈന്യത്തിന്റെതിനു സമാനമായ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് പട്ടാളക്കാരായി വേഷമിട്ട് സാധാരണക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുക എന്നതാണ് തട്ടിപ്പുകാരുടെ രീതി. ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകുകയും ഇത്തരം സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തുകയും ഈ സാമൂഹിക വിരുദ്ധരുടെ കൂട്ടത്തിൽ വീഴാതിരിക്കാനും ശ്രദ്ധിക്കണമെന്നു അറിയിക്കുന്നു.

Eng­lish Sum­ma­ry: Beware of finan­cial frauds in the name of the military

You may like this video also

Exit mobile version