Site iconSite icon Janayugom Online

ഉത്തരാഖണ്ഡിലെ സ്‌കൂളുകളിൽ ഇനി ഭഗവദ്ഗീത പഠനം നിർബന്ധം; പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഉത്തരാഖണ്ഡിലെ വിദ്യാലയങ്ങളിൽ ഭഗവദ്ഗീത പാരായണം ചെയ്യുന്നത് നിർബന്ധമാക്കിയെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. ഇന്ത്യൻ സംസ്‌കാരം, ധാർമിക മൂല്യങ്ങൾ, ജീവിത തത്ത്വചിന്ത എന്നിവയുമായി വിദ്യാർഥികളെ ബന്ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സാമൂഹിക മാധ്യമമായ എക്‌സിലാണ് ധാമിയുടെ ഇതുസംബന്ധിച്ച അറിയിപ്പ് വന്നത്.
‘സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഗീതയിലെ ശ്ലോകങ്ങൾ ഉരുവിട്ട് പഠിക്കുന്നത് ഞങ്ങളുടെ സർക്കാർ നിർബന്ധമാക്കിയിരിക്കുന്നു. ഇന്ത്യൻ സംസ്‌കാരം, ധാർമിക മൂല്യങ്ങൾ, ജീവിത തത്ത്വചിന്ത എന്നിവയുമായി വിദ്യാർഥികളെ ബന്ധിപ്പിച്ച് അവരുടെ സമഗ്ര വികസനത്തിന് ഇത് വഴിയൊരുക്കുന്നു’ എന്ന് മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.

Exit mobile version