പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ആംആദ്മി പാർട്ടി നേതാവ് ഭഗവന്ത് മൻ അധികാരമേറ്റു. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിന്റെ പൂർവ്വിക ഗ്രാമമായ ഖത്കർ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളും ചടങ്ങിൽ പങ്കെടുത്തു. എംഎൽഎമാരുടെ സത്യപ്രതിഞ്ജ നാളെയാണ് നടക്കുക. ശനിയാഴ്ച്ചയോടെ മന്ത്രിമാർ അധികാരമേൽക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
English Summary: Bhagwant Mann has been sworn in as the new Chief Minister of Punjab
You may like this video also