Site iconSite icon Janayugom Online

ഭഗ്‌വന്ത് മന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ആംആദ്മി പാര്‍ട്ടി നേതാവ് ഭഗ്‌വന്ത് മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഭഗത് സിങിന്റെ ജന്മദേശമായ ഖത്കര്‍ കലനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍. വാന്‍ഷഹ്‌ര്‍ ജില്ലയിലാണ് ഖത്കര്‍ കലന്‍ ഗ്രാമം. ആംആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. മൂന്ന് ലക്ഷത്തോളം ആളുകള്‍ ചടങ്ങിന്റെ ഭാഗമാകുമെന്നാണ് കണക്കാക്കുന്നത്.
പതിനായിരത്തോളം സുരക്ഷാ സേനാംഗങ്ങളെ സത്യപ്രതിജ്ഞാ ചടങ്ങിനായി വിന്യസിച്ചിട്ടുണ്ട്. 30 ആംബുലന്‍സുകളും 12 ഫസ്റ്റ് എയ്ഡ് സംഘങ്ങളെയും വിന്യസിക്കും. സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ധേരി മണ്ഡലത്തില്‍ നിന്ന് 58,206 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്‍ വിജയിച്ചത്. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അട്ടിമറി വിജയമാണ് നേടിയത്.

Eng­lish sum­ma­ry; Bhag­want Mann will be sworn in today

You may also like this video;

Exit mobile version