ക്ഷേത്ര- പള്ളി തര്‍ക്കത്തില്‍ അനുനയ പ്രസ്താവന നടത്തിയ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെതിരെ ശങ്കരാചാര്യര്‍. രാജ്യത്തെ ഹിന്ദുക്കളുടെ ദൈന്യതയും വേദനയും മനസിലാക്കതെയാണ് ഭാഗവത് പ്രതികരിച്ചതെന്ന് സ്വാമി അവിമുക്തശ്വേരാനനന്ദ സരസ്വതി വിമര്‍ശിച്ചു.
പല ഹൈന്ദവ ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടു എന്ന വസ്തുത വിസ്മരിച്ചാണ് ആര്‍എസ്എസ് അധ്യക്ഷന്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്. ഹിന്ദുക്കള്‍ അനുഭവിക്കുന്ന പീഡനവും വേദനയും തിരിച്ചറിയാന്‍ ഭാഗവതിന് സാധിച്ചിട്ടില്ലെന്നാണ് പ്രസ്താവന തെളിയിക്കുന്നത്. നേതാക്കളകാന്‍ വേണ്ടി ചില നേതാക്കള്‍ നടത്തുന്ന ക്ഷേത്രം — പള്ളി തര്‍ക്കം ജനങ്ങളില്‍ വിഭജനം സൃഷ്ടിക്കുമെന്ന ഭാഗവതിന്റെ വാദത്തോട് യോജിക്കുന്നില്ലെന്നും അവിമുക്തശ്വേരാനനന്ദ സരസ്വതി പറഞ്ഞു.