Site iconSite icon Janayugom Online

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് മണിപ്പൂരില്‍ തുടക്കം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് മണിപ്പൂരില്‍ തുടക്കം. മണിപ്പൂരിലെ തൗബാലിന്‍ നിന്ന് ആരംഭിക്കുന്ന യാത്ര മാര്‍ച്ച്‌ 20ന് മുംബൈയില്‍ അവസാനിക്കും. യാത്രയുടെ ഉദ്ഘാടനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍വഹിക്കും. വിലക്കയറ്റം, തൊഴിലില്ലായ്മ പ്രശ്നങ്ങള്‍ മുതല്‍ മണിപ്പൂര്‍ കലാപം വരെ മോഡി സര്‍ക്കാരിനെതിരെ പ്രചരണവുമായാണ് യാത്ര.

നാഗാലാന്‍ഡ്, അ­സം, ബംഗാള്‍, മധ്യപ്രദേശ്, യുപി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ഇംഫാലില്‍ ആയിരുന്നു യാത്രയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മണിപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതോടെ ഉദ്ഘാടനം തൗബാലിലേക്ക് മാറ്റി. ബസിലും കാല്‍ നടയായും നീങ്ങുന്ന യാത്ര 6713 കിലോമീറ്റര്‍ സഞ്ചരിക്കും. 110 ജില്ലകളിലൂടെ യാത്ര കടന്നു പോകും.

Eng­lish Sum­ma­ry: bharat jodo nyay yatra
You may also like this video

Exit mobile version