Site iconSite icon Janayugom Online

ഭാരത്ജോഡോയാത്ര ബിജെപി, ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാനാണെന്ന് ജയറാം രമേശ്

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനല്ല, രാജ്യത്തെ വിദ്വേഷത്തിന്റെയും ഭയത്തിന്റെയും ഭിന്നിപ്പിന്റെയുംരാഷ്ട്രീയത്തെ ചെറുക്കാനാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി നേതാവ് ജയറാം രമേശ് പറഞ്ഞു.

ഇതൊരു പ്രത്യയശാസ്ത്ര യാത്രയാണ്, രാഹുൽ അതിന്റെ പ്രധാന മുഖമാണ്, എന്നാൽ ഇത് ഒരു വ്യക്തിയുടെ യാത്രയല്ല. സാമ്പത്തിക അസമത്വം,സാമൂഹിക ധ്രുവീകരണം, രാഷ്ട്രീയ സ്വേച്ഛാധിപത്യം എന്നീ മൂന്ന് പ്രധാന വിഷയങ്ങൾ ഉയർത്തിക്കാട്ടാനും ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാനുമാണ് ഇത് ഉദ്ദേശിക്കുന്നതെന്നും ജയറാംരമേശ് അഭിപ്രായപ്പെട്ടു

പാര്‍ട്ടിനേതാക്കന്‍മാരായ ശക്തിസിൻഹ് ഗോഹിൽ, ഉദയ് ഭാൻ, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.യാത്ര തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതല്ലെന്നും വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്ട്രീയത്തിനെതിരെ പോരാടാനുള്ള വലിയ ലക്ഷ്യമുണ്ടെന്നുംജയറാംരമേശ് പറഞ്ഞു. കോൺഗ്രസിനെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും ശക്തിപ്പെടുത്താനാണ് ഇത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, ആഭ്യന്തര മന്ത്രി അമിത് ഷായും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചു അവർ പരമാവധി ഭരണവും മിനിമം ഗവൺമെന്റും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പകരം പരമാവധി ധ്രുവീകരണത്തിലും വിദ്വേഷത്തിലും മിനിമം ഭരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പറഞ്ഞു. നഫ്രത് ചോഡോ, ഭാരത് ജോഡോ’ എന്ന സന്ദേശമാണ് ഈ മാർച്ചിലൂടെ രാഹുൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Bharat Jodo Yatra is to fight against BJP and RSS ide­ol­o­gy, says Jayaram Ramesh

YOU may also like this video:

Exit mobile version