Site iconSite icon Janayugom Online

മന്‍മോഹന്‍ സിങിന് ഭാരതരത്ന നല്‍കണം: പ്രമേയം പാസാക്കി തെലങ്കാന നിയമസഭ, എതിര്‍ത്ത് ബിജെപി

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് ഭാരത് രത്ന നല്‍കാന്‍ പ്രമേയം പാസാക്കി തെലങ്കാന നിയമസഭാ.തെലങ്കാന സംസ്ഥാന രൂപീകരണസമയത്ത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങിന് ആദരമര്‍പ്പിക്കാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രമേയമവതരിപ്പിച്ചത്. 

പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാർട്ടിയായ ഭാരത് രാഷ്ട്രസമിതിയും അനുകൂലിച്ചു. ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിന്റെ പ്രധാനശിൽപിയായ സിങ്ങിന് ആദരമർപ്പിക്കാൻ നിയമസഭാ മന്ദിരത്തിന്‍റെ വളപ്പിൽ അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിക്കുമെന്നും തെലങ്കാന സർക്കാർ വ്യക്തമാക്കി.

എന്നാൽ പ്രമേയത്തെ ബിജെപി എതിർത്തു.തെലുഗു മണ്ണിന്റെ മകനായ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ പ്രതിമയാണ് സർക്കാർ ആദ്യം സ്ഥാപിക്കേണ്ടത് എന്ന് ബിജെപി എംഎൽഎ ആളേരു മഹേശ്വർ റെഡ്ഡി ആവശ്യപ്പെട്ടു.

Exit mobile version