Site iconSite icon Janayugom Online

കേസ് പിൻവലിക്കണം; മോഷണക്കേസിൽ ആളുമാറി അറസ്റ്റ് ചെയ്ത ഭാരതിയമ്മക്ക് ഭീഷണി

മോഷണക്കേസിൽ പൊലീസ് ആളുമാറി അറസ്റ്റ് ചെയ്ത ഭാരതിയമ്മയെ ചില പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി സഹോദരന്റെ പരാതി. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിയില്ലെന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് സഹോദരന്‍ പറയുന്നു. സംഭവത്തില്‍ ഡിജിപിക്ക് ഭാരതിയമ്മയുടെ സഹോദരൻ പരാതി നല്‍കി.

എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് ആരോപണം തള്ളി. കേസ് പിൻവലിക്കാനുള്ള നടപടി തുടങ്ങിയത് ഭാരതിയമ്മയുടെ ആവശ്യപ്രകാരമെന്ന് വിശദീകരണം. തന്നെ അകാരണമായി അറസ്റ്റ് ചെയ്ത് കോടതി കയറ്റിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാരതിയമ്മ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഭീഷണി.

1998ലായിരുന്നു കേസിനാസ്പദമായ സംഭവം. യഥാര്‍ത്ഥ പ്രതിയുടെ മേല്‍വിലാസം മാറി നല്‍കിയതിനാല്‍ കുനിശേരി സ്വദേശിനി ഭാരതിയമ്മയ്ക്ക് തന്റെ നിരപരാതിത്വം തെളിയിക്കാന്‍ നാല് വര്‍ഷത്തോളമാണ് കോടതി കയറി ഇറങ്ങേണ്ടി വന്നത്. കേസിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെ ഇടപെട്ടിരുന്നു.

Eng­lish Sum­ma­ry: bharathiyam­ma filed com­plaint against police
You may also like this video

Exit mobile version