Site iconSite icon Janayugom Online

ഭീമ കൊറേഗാവ് കേസ്; വരവരറാവു അടക്കം മൂന്ന് പേർക്ക് ജാമ്യമില്ല

ഭീമ കൊറേഗാവ് കലാപക്കേസിൽ തെലുങ്ക് കവി പി വരവരറാവു അടക്കം മൂന്ന് പേർക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി. വരവരറാവു, ആക്ടിവിസ്റ്റുകളായ അരുൺ ഫെരേര, വെർനോൻ ഗോൺസാൽവസ് എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്.

കഴിഞ്ഞ ഡിസംബറിലെ ജാമ്യം നിഷേധിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന മൂവരുടെയും ആവശ്യം ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ് എസ് ഷിൻഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

ജാമ്യം നിഷേധിച്ചുക്കൊണ്ടുള്ള മുൻ ഉത്തരവിൽ വസ്തുതാപരമായ പിശകുകൾ ഉണ്ടെന്നായിരുന്നു പി വരവരറാവു, അരുൺ ഫെരേര, വെർനോൻ ഗോൺസാൽവസ് എന്നിവരുടെ വാദം. കഴിഞ്ഞ ഡിസംബറിൽ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി, മറ്റ് എട്ട് പ്രതികൾക്ക് ജാമ്യം നിരസിച്ചിരുന്നു.

ഇതിനിടെ മറ്റൊരു ബെഞ്ച്, തിമിര ശസ്ത്രക്രിയക്കായി വരവരറാവുവിന് ഇടക്കാല ജാമ്യം മാത്രം അനുവദിച്ചിരുന്നു.

Eng­lish summary;Bhima Kore­gaon case

You may also like this video;

YouTube video player
Exit mobile version