Site iconSite icon Janayugom Online

ഭീമ കൊറേഗാവ് കേസ്; ആനന്ദ് തെൽതുംബഡെയ്ക്ക് ജാമ്യം

ഭീമ കൊറേഗാവ് കേസിൽ ഐഐടി പ്രൊഫസർ ആനന്ദ് തെൽതുംബഡെയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ എഎസ് ഖഡ്കരി, മിലിന്ദ് ജാദവ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. തീവ്രവാദ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തു, ഗൂഢാലോചനയിൽ ഭാഗമായി എന്നീ കുറ്റങ്ങൾ പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച് കൊണ്ട് വ്യക്തമാക്കി. എന്നാൽ ജാമ്യ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സുപ്രീംകോടതിയെ സമീപിക്കുന്നതിന് എൻഐഎയുടെ അഭ്യർത്ഥനയെ തുടര്‍ന്നാണ് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. 

സുപ്രീം കോടതിയുടെ നിലപാട് അറിഞ്ഞ ശേഷമേ ആനന്ദ് തെൽതുംബഡെയ്ക്ക് പുറത്തിറങ്ങാനാവുമോ ഇല്ലയോ എന്ന് അറിയാനാവൂ. എൻഐഎ ഉടൻ സുപ്രീം കോടതിയെ അപ്പീലുമായി സമീപിക്കും. ഐഐടി പ്രൊഫസറും ദളിത് സ്കോളറുമായ ആനന്ദ് തെൽതുംബഡയെ 2020 ഏപ്രിൽ 14 നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. എൽഗാർ പരിഷത്ത് സമ്മേളനത്തിന്റെ കൺവീനർ ആയിരുന്നു അദ്ദേഹം.

Eng­lish Summary:Bhima Kore­gaon Case; Bail to Anand Theltumbade
You may also like this video

Exit mobile version