Site iconSite icon Janayugom Online

ഭീമാ കൊറേഗാവ് കേസ്; മഹേഷ് റൗട്ടിന് എൻഐഎ കോടതി ജാമ്യം നിഷേധിച്ചു

ഭീമാ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തി തടവിലാക്കിയ വനാവകാശ പ്രവർത്തകൻ മഹേഷ് റൗട്ടിന് എൻഐഎ കോടതി ജാമ്യം നിഷേധിച്ചു. നിരോധിത സംഘടനകൾക്ക് റൗട്ട് ഫണ്ട് നൽകിയെന്നും നക്സലൈറ്റ് പ്രസ്ഥാനത്തിൽ ചേരാൻ ചില വിദ്യാർത്ഥികളെ പ്രേരിപ്പിച്ചതായും എൻഐഎ ആരോപിക്കുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ പേരുപോലും നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് റൗട്ടിന്റെ അഭിഭാഷകൻ അഡ്വ. വിജയ് ഹിരേമത്ത് കോടതിയെ അറിയിച്ചു.

2017ൽ ഒളിവിലായിരുന്ന മാവോയിസ്റ്റ് നേതാക്കളെ കാണാൻ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സൈൻസിലെ (ടിഐഎസ്എസ്) വിദ്യാർത്ഥികളെ റാവത്ത് കൊണ്ടുപോയിരുന്നുവെന്നാണ് കേസ് ആദ്യം അന്വേഷിച്ച പൂനെ പൊലീസ് പറയുന്നത്. എന്നാല്‍ രണ്ട് മുൻ ടിഐഎസ്എസ് വിദ്യാർത്ഥികളെ മാവോയിസ്റ്റുകൾക്കായി റൗട്ട് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അവർ ആയുധ പരിശീലനം നേടിയിട്ടുണ്ടെന്നും എൻഐഎ അവകാശപ്പെട്ടു.

ENGLISH SUMMARY:Bhima Kore­gaon case; NIA court denies bail to Mahesh Rout
You may also like this video

Exit mobile version