Site iconSite icon Janayugom Online

ഭീമ കൊറേഗാവ് കേസ്; മൂന്നാം തരംഗത്തിനിടെ വരവര റാവുവിനെ ജയിലിലേക്ക് അയക്കണോ എന്ന് ഹൈക്കോടതി

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകനും കവിയുമായ വരവര റാവുവിന്റെ മെഡിക്കല്‍ ജാമ്യം ബോംബെ ഹൈക്കോടതി അടുത്തമാസം അഞ്ചുവരെ നീട്ടി.

ജാമ്യം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് റാവു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, എന്‍ ആര്‍ ബോര്‍ക്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. മൂന്നാം തരംഗത്തിനിടെ വയോധികനായ അദ്ദേഹത്തെ തിരികെ ജയിലിലേക്ക് അയക്കണോ എന്ന് ദേശീയ അന്വേഷണ ഏജന്‍സിയോട് ചോദിച്ചുകൊണ്ടായിരുന്നു ബെഞ്ചിന്റെ ഉത്തരവ്.

കോവിഡിന്റെ മൂന്നാം തരംഗം രണ്ടു മാസക്കാലം തുടരാനാണ് സാധ്യത. നേരത്തെ ഉണ്ടായ തരംഗങ്ങളേക്കാള്‍ അതിതീവ്ര വ്യാപനമാണ് ഇപ്പോള്‍ ഉള്ളത്. ഈ അവസരത്തില്‍ വരവര റാവുവിനെ ജയിലിലേക്ക് മടക്കി അയക്കുന്നത് ഉചിതമാണോ എന്ന് എന്‍ഐഎയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സന്ദേശ് പാട്ടീലുനോട് കോടതി ചോദിച്ചു. കേസ് വീണ്ടും ഫെബ്രുവരി നാലിന് പരിഗണിക്കും.

eng­lish sum­ma­ry; bhi­ma kore­gaon case

you may also like this video;

Exit mobile version