ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി മനുഷ്യാവകശാ പ്രവർത്തകൻ റോണ വിൽസൺ രണ്ടു ഹാക്കിങ് ഗ്രൂപ്പുകളുടെ ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട്. ഇതിൽ ഒരു ഗ്രൂപ്പ് ചൈനയിലെയും പാകിസ്ഥാനിലെയും സൈനിക ലക്ഷ്യങ്ങൾക്കെതിരായ സൈബർ ചാരപ്രവർത്തനം നടത്തുന്നവരാണെന്നും വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സ്ഥാപനമായ സെന്റിനെൽവൺ പുറത്തുവിട്ട വിവരങ്ങളെ അടിസ്ഥാനപ്പെടുത്തുള്ളതാണ് റിപ്പോർട്ട്.
മോഡിഫൈഡ്എലഫന്റ് എന്നാണ് ഒരു ഹാക്കിങ് ഗ്രൂപ്പിന്റെ പേര്. ഇവർ റോണ വിൽസന്റെ ഡിജിറ്റൽ ഉപകരണങ്ങളിൽ രേഖകൾ നിക്ഷേപിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. സൈഡ് വൈന്‍ഡർ എന്നാണ് മറ്റൊരു ഗ്രൂപ്പ്. ചൈനയിലെയും പാകിസ്ഥാനിലെയും സൈനിക ലക്ഷ്യങ്ങൾക്കെതിരായ സൈഡ് വൈന്‍ഡർ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര സൈബർ സുരക്ഷാ വിദഗ്ധർ നിരീക്ഷിച്ചിരുന്നതായും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. അറസ്റ്റുചെയ്യപ്പെടും മുമ്പ് റോണ വിൽസന്റെ ഫോണും ലാപ്ടോപും സൈബർ ആക്രമണത്തിന് വിധേയമായതായും സൈബർ ചാരന്മാർ ഉപകരണങ്ങളിൽ രേഖകൾ സ്ഥാപിച്ചതായും യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആർസണൽ കൺസൾട്ടിങ് നേരത്തെ തന്നെ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
ENGLISH SUMMARY:Bhima Koregaon: Rona Wilson has been attacked by two hacking groups
You may also like this video