ഭീമ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത സാമൂഹിക പ്രവര്‍ത്തക അഡ്വ. സുധാ ഭരദ്വാജിന് ബോംബെ ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. അതേസമയം കേസില്‍ മറ്റ് എട്ടു പേര്‍ നല്‍കിയ സ്വാഭാവിക ജാമ്യ ഹര്‍ജി കോടതി തള്ളി.
സുധീര്‍ ധാവ്‌ലെ, വരവര റാവു, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമ സെന്‍, മഹേശ് റൗത്ത്, വെര്‍ണോണ്‍ ഗോണ്‍സാല്‍വെസ്, അരുണ്‍ ഫെരേറ എന്നിവരുടെ ഹര്‍ജികളാണ് തള്ളിയത്. അതേസമയം ജാമ്യ നിബന്ധനകള്‍ തീരുമാനിക്കുന്നതിനായി എട്ടാം തീയതി സുധ ഭരദ്വാജിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. അതിനു ശേഷം മാത്രമേ സുധയ്ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാനാകൂ.
വീട്ടുതടങ്കല്‍ കാലാവധി കണക്കാക്കാതെ തന്നെ സുധ ഭരദ്വാജിന്റെ 90 ദിവസത്തെ കസ്റ്റഡി കാലാവധി 2019 ജനുവരി 25ന് അവസാനിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും കസ്റ്റഡി കലാവധി നീട്ടുന്നത് സംബന്ധിച്ച് നിയമാനുസൃതമായ ഉത്തരവുകളൊന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, എന്‍ ജെ ജമാദര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ജാമ്യ ഉത്തരവ്.
English Summary: Bhima Koregaon: Sudha Bhardwaj released on bail
You may like this video also