Site icon Janayugom Online

ഭീമ കോറേഗാവ് കേസ്; ഹനി ബാബുവിനെ മുബൈ തലോജ ജയിലിൽ പ്രവേശിപ്പിക്കാൻ നിർദേശം

വീണ്ടും മുംബെെ തലോജ ജയിലില്‍ ഹനി ബാബുവിനെ പ്രവേശിപ്പിക്കാൻ നിര്‍ദ്ദേശം. ആശുപത്രിയിൽ നിന്ന് നാളെ ഡിസ്ചാർജ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം. കോവിഡിനെ തുടർന്ന് മെയിലാണ് ഹനി ബാബുവിനെ ബ്രാഞ്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക ബുദ്ധിമുട്ട് ഉണ്ടായാൽ ഹനി ബാബുവിന് ചികിത്സ ഉറപ്പാക്കണമെന്നും ബോംബെ ഹൈകോടതി പറ‍ഞ്ഞു.

രാജ്യാന്തര ശ്രദ്ധ നേടിയ ഭീമ കൊറെഗാവ് കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ മലയാളിയാണ് ഹാനി ബാബു എംടി. ഡല്‍ഹി സർവ്വകലാശാല ഇംഗ്ലീഷ് അദ്ധ്യാപകനായ തൃശ്ശൂർ സ്വദേശിയായ ഹാനി ബാബുവിൻറെ വീട്ടിൽ പൂനെ പൊലീസ് കഴിഞ്ഞ സെപ്‍റ്റംബറിൽ പരിശോധന നടത്തിയിരുന്നു. അന്ന് പിടിച്ചെടുത്ത ലാപ്ടോപിൽ നിന്ന് മാവോയിസ്റ്റുകളുമായുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകൾ കിട്ടിയെന്നാണ് എൻഐഎ പറയുന്നത്. ഒപ്പം പുനെയിൽ അക്രമത്തിന് പ്രേരിപ്പിച്ച എൽഗർ പരിഷത് സംഘടിപ്പിച്ചതിലും ഹനി ബാബുവിന് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസി പറയുന്നു.

Eng­lish sum­ma­ry; Bhi­ma Kore­goan case fol­low up

You may also like this video;

Exit mobile version