മധ്യപ്രദേശില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ പെൺവാണിഭത്തിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയാക്കി. സംഭവത്തില്‍ രണ്ട് സഹോദരികളും സഹോദരനും ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. അമ്രീൻ, അഫ്രീൻ എന്നീസഹോദരിമാരും സഹോദരൻ ജമാൽ, സഹായി ചന്ദൻ യാദവ് എന്നിവരെയുമാണ് ബാഗ് സേവാനിയ പൊലീസ് പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ ജന്നത്ത്, യാസിർ ഗീ വാല എന്നിവർ ഒളിവിലാണ്. അവര്‍ക്കായിയുള്ള തെരച്ചില്‍ ഊര്‍ജിതമാണെന്ന് പൊലീസ് അറിയിച്ചു.
ഇരയാകപ്പെട്ട രണ്ട് യുവതികള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ചത്തീസ്ഗഢിൽ ബ്യൂട്ടീഷ്യനായ യുവതിയെ ജോലി വാഗ്ദാനംചെയ്ത് അഹമ്മദാബാദിലെത്തിക്കുകയും യാസിർ, ബിലാൽ, ചാനു എന്നിവർ ചേർന്ന് പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഭോപ്പാൽ സ്വദേശിനിയായ മറ്റൊരു യുവതിയെ ചന്ദൻ യാദവ് എന്നയാൾ തന്റെ സഹോദരിയുടെ വീട്ടിൽവെച്ച് പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും മൊഴിയിലുണ്ട്;.
പ്രതികള്‍ ഇത്തരത്തില്‍ നിന്നും സമ്പാതിച്ചാണ് ആഡംബര ജീവിതം നയിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെയാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പ്രതിമാസം പതിനായിരം രൂപ ശമ്പളത്തിൽ വീട്ടുജോലിയും ഒപ്പം സൗജന്യ താമസവും ഭക്ഷണവും ആഡംബര ജീവിതശൈലിയും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിലാക്കിയത്.
ഇസ്ലാം മതം സ്വീകരിച്ചാൽ നല്ല കുടുംബത്തിൽനിന്ന് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് ചന്ദൻ യാദവ് യുവതിയെ മതപരിവർത്തനത്തിന് നിർബന്ധിച്ചതായും പരാതിയുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും പരിശോധിച്ചുവരികയാണെന്നും ഈ സംഘത്തിന് മറ്റ് സംസ്ഥാനങ്ങളുമായി ബന്ധമുള്ള വലിയ ശൃംഖലയുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.

