ഹേമാംബിക നഗർ പോലീസിന്റെയും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ളസംഘം പെട്രോളിംഗിനിടെ താണാവ് നിന്നും 3.16 കിലോകഞ്ചാവുമായി ഭുവനേശ്വർ സ്വദേശി പിടിയില്‍. ഭുവനേശ്വർ, നീലേന്ദ്രി വിഹാർ, ഇഷാനേശ്വർ അമ്പലത്തിന് സമീപം താമസിച്ചു വരുന്ന രവീന്ദ്രകുമാർ സിംഗ് (35) എന്നയാളെ അറസ്റ്റ് ചെയ്തു. പാലക്കാട് എസ് പി രാജേഷ് കുമാർ, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈഎസ് പി അബ്ദുൾ മുനീർ എ ന്നിവരുടെ നേതൃത്വത്തിൽ ഹേമാംബിക നഗർ പോലീസ് ഇൻസ്പെക്ടർ ഹരീഷ് കെ, സബ്ബ് ഇൻസ്പെക്ടർ ഉദയകുമാർ, എസ് സിപിഒ ഷഫീഖ്, കൃഷ്ണകുമാർ, സിപിഒമാരായ രാംകുമാർ, വിനോദ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
3.16 കിലോ കഞ്ചാവുമായി ഭുവനേശ്വർ സ്വദേശി പിടിയില്‍

