Site iconSite icon Janayugom Online

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിനെ വിളിച്ചുവരുത്തി ഇഡി, വീട്ടിലെ പരിശോധന പൂർത്തിയായി

ഭൂട്ടാൻ വഴി വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നടൻ ദുൽഖർ സൽമാനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലേക്ക് വിളിപ്പിച്ചു. ചെന്നൈയിൽ നിന്നും വിമാനമാർഗ്ഗം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ താരം എളങ്കുളത്തെ വീട്ടിലേക്കാണ് പോയത്. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ നടൻറെ മൊഴിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നീ നടന്മാരുടേത് ഉൾപ്പെടെ 17 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയിരുന്നു.
ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി വ്യക്തമാക്കി.

Exit mobile version