Site iconSite icon Janayugom Online

ഭൂട്ടാൻ വാഹനക്കടത്ത്; താരങ്ങളെ ചോദ്യം ചെയ്യാന്‍ ഇ ഡി, അമിത് ചക്കാലക്കലിന് നോട്ടീസ് അയച്ചു

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായി താരങ്ങളെ ചോദ്യം ചെയ്യാൻ ഇ ഡി. നടൻ അമിത് ചക്കാലക്കലിന് നോട്ടീസ് അയച്ചു. നടൻ ദുൽഖർ സൽമാനും ഉടൻ നോട്ടീസ് അയക്കുമെന്നാണ് വിവരം. നേരത്തെ മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും കാർ ഡീലർമാരുടെ ഓഫീസുകളിലും ദുൽഖറിൻ്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിലും ഇ ഡി ഒരേസമയം പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിനായുള്ള നടപടി.

Exit mobile version