Site iconSite icon Janayugom Online

ലോക കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ബിബിന് പൗരസ്വീകരണം ഒരുക്കി നെടുങ്കണ്ടം

ഇന്ത്യയ്ക്ക് വേണ്ടി ലോക കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ബിബിന്‍ ജയ്‌മോന് നെടുങ്കണ്ടത്ത് പൗരസ്വീകരണം ഒരുക്കി. ഇന്തോനേഷ്യയിലെ ജര്‍ക്കാത്തയില്‍ നടന്ന ലോക കരാട്ടേ ഷിറ്റോറിയോ ചാമ്പ്യന്‍ഷിപ്പില്‍ നെടുങ്കണ്ടം സ്വദേശിയായ പായിക്കാട്ട് ബിബിന്‍ ജയ്‌മോന്‍ വെള്ളിമെഡല്‍ നേടിയിരുന്നു. ഇതിനോടനുബന്ധിച്ചാണ് നെടുങ്കണ്ടത്ത് ബിബിന് പൗരസ്വീകരണം ഒരുക്കിയത്. ഇന്ന് വൈകിട്ട് നെടുങ്കണ്ടം പടിഞ്ഞാറെക്കവലയില്‍ വികസന സമിതി സ്‌റ്റേജില്‍ നടന്ന സ്വീകരണപരിപാടി എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. 

നെടുങ്കണ്ടം സ്‌പോര്‍ട്ട് അസോസിയേഷന്‍ ചെയര്‍മാന്‍ ടി എം ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. കിഴക്കേക്കവലയില്‍ നിന്നും റോഡ് മാര്‍ഗ്ഗം മാലയിട്ട് സ്വീകരിച്ച് ജാഥയായാണ് ബിബിനെ സ്വീകരണവേദിയില്‍ എത്തിച്ചത്. പൊന്നാട അണിയിച്ചും മൊമ്മന്റോയും നല്‍കിയും ബിബിനെ നിരവധി പൗര പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ സ്വീകരണപരിപാടി നടന്നത്. പരിശീലകന്‍ ഷിഹാന്‍ മാത്യു ജോസഫിനേയും ചടങ്ങില്‍ ആദരിച്ചു. നെടുങ്കണ്ടം സ്‌പോര്‍ട്ട്‌സ് അസോസിയേഷന്‍ സിഇഒ സൈജു ചെറിയാന്‍ സ്വാഗതം പറഞ്ഞു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍, ജൂഡോ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം എന്‍ ഗോപി, പി എന്‍ വിജയന്‍ , പി കെ സദാശിവന്‍, എന്‍ കെ ഗോപിനാഥന്‍, റെയ്‌സണ്‍ പി ജോസഫ്, ജെയിംസ് മുത്യു, ഷിജു ഉളളിരുപ്പില്‍, നൗഷാദ് ആലുംമൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Eng­lish Summary:Bibin, who won a sil­ver medal in the World Karate Cham­pi­onship, was giv­en a civic welcome
You may also like this video

Exit mobile version