Site icon Janayugom Online

റഷ്യ 16ന് ഉക്രെയ്ന്‍ ആക്രമിക്കുമെന്ന് ബൈഡന്‍

ഈ മാസം 16ന് റഷ്യ ഉക്രെയ്ന്‍ ആക്രമിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് പാശ്ചാത്യ സഖ്യകക്ഷികളോട് ബൈഡന്‍ ഇക്കാര്യം പങ്കുവച്ചത്.

ബ്രിട്ടന്‍, ജര്‍മ്മനി, ഇറ്റലി, കാനഡ, പോളണ്ട്, റൊമാനിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെക്കൂടാതെ നാറ്റോ സെക്രട്ടറി ജനറലും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. മിസൈല്‍, സൈബര്‍ ആക്രമണങ്ങളായിരിക്കും ആദ്യം നടക്കുക, സൈബര്‍ ആക്രമണം ആസന്നമാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബീജിങ്ങില്‍ നടക്കുന്ന ശീതകാല ഒളിംപിക്സിന് ശേഷം മാത്രമായിരിക്കും ഇത്തരത്തിലൊരു ആക്രമണം നടത്തുകയെന്നാണ് പലരാജ്യങ്ങളുടേയും നിഗമനം, എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ റഷ്യയുടെ ഭാഗത്ത്നിന്നുണ്ടായാല്‍ ഉക്രെയ്ന്‍ പ്രതികരിക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

eng­lish summary;Biden says Rus­sia will invade Ukraine on 16th

you may also like this video;

Exit mobile version