Site iconSite icon Janayugom Online

‘ബീഡി ബീഹാർ’ പോസ്റ്റ് വിവാദം; കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതലയിൽ നിന്നും വി ടി ബൽറാമിനെ പുറത്താക്കി

‘ബീഡി ബീഹാർ’ പോസ്റ്റ് വിവാദത്തിന് പിന്നാലെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതലയിൽ നിന്നും വി ടി ബൽറാമിനെ പുറത്താക്കി നേതൃത്വം. ജി എസ് ടി പരിഷ്കരണത്തെ പരിഹസിച്ച് കോൺഗ്രസ് കേരള ഘടകം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദത്തിലായത്. ബീഹാറും ബീഡിയും തുടങ്ങുന്നത് ‘ബി‘യിൽ നിന്നാണെന്നായിരുന്നു പോസ്റ്റ്. ബീഹാറിനെ അപമാനിക്കുന്ന പോസ്റ്റെന്ന വിമർശനവുമായി ബിജെപിയും ജെഡിയുവും രംഗത്തെത്തിയതോടെ പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് ക്ഷമാപണം നടത്തി. 

പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾക്കെതിരെ ഡിജിറ്റൽ മീഡിയ പ്രവർത്തിച്ചു എന്ന വിമർശനവും മാറ്റത്തിന് കാരണമാണ്. ഡോ. പി സരിൻ പാർട്ടി വിട്ടുപോയതിന് പിന്നാലെ കെപിസിസി ഉപാധ്യക്ഷനായ വിടി ബൽറാമാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല വഹിച്ചു പോന്നത്. പോസ്റ്റിൽ ജാഗ്രത കുറവും അപാകതയും ഉണ്ടായെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. സോഷ്യൽ മീഡിയ വിഭാഗം പുനസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. 

Exit mobile version