Site iconSite icon Janayugom Online

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു, 15 പേർക്ക് പരുക്ക്

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തില്‍ രണ്ട് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഫാക്ടറിയിൽ രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. തീ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പഞ്ച്മഹൽ പൊലീസ് സൂപ്രണ്ട് ലീന പാട്ടീൽ പറഞ്ഞു.

ഇന്ന് രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം. പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജിഎഫ്എല്ലിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശീതീകരണ പ്ലാന്റാണ് സ്ഫോടനത്തിന് സാക്ഷ്യം വഹിച്ചത്.

eng­lish sum­ma­ry; Big blast at Gujarat chem­i­cal factory

you may also like this video;

Exit mobile version