Site iconSite icon Janayugom Online

ബോഡി ഷെയ്മിങ്ങും അധിക്ഷേപ പരാമർശവും നടത്തി; കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസ് കൊടുത്ത് ബിഗ് ബോസ് താരം

ബോഡി ഷെയ്മിങ്ങും അധിക്ഷേപ പരാമർശവും നടത്തിയെന്നാരോപിച്ച് കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസ് കൊടുത്ത് ബി​ഗ് ബോസ് താരം നന്ദന.കമ്മീഷണർക്ക് നേരിട്ടാണ് താരം പരാതി നല്‍കിയത്. സത്യഭാമയ്ക്ക് എതിരെ മാത്രമല്ല റിയാക്ഷൻ വീഡിയോ ചെയ്തവർക്കെതിരെയും മോശം കമന്റുകളിട്ടവർക്കെതിരെയും നന്ദന പരാതി നൽകിയിട്ടുണ്ട്. 

ബി​ഗ് ബോസ് സീസണ്‍ 7ലെ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ താരമാണ് നന്ദന. ബി​ഗ് ബോസിന് ശേഷം തന്റേതായ ജോലിയുമായി മുന്നോട്ട് പോകുന്ന നന്ദനയ്ക്ക് നേരെ ഏതാനും ദിവസങ്ങൾക്ക് മുൻപ് കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപപരാമർശങ്ങൾ വാർത്തയായിരുന്നു. ബി​ഗ് ബോസിലേക്ക് നന്ദന പോയതും ബോഡി ഷെയ്മിം​ഗ് അടക്കം നടത്തിയുമായിരുന്നു സത്യഭാമയുടെ അധിക്ഷേപം.

Exit mobile version