Site iconSite icon Janayugom Online

നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട; 32 ഗ്രാം എം ഡി എം എയുമായി രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് നാദാപുരത്ത് ലഹരി മരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ ആണ് നാദാപുരം പൊലീസ് പിടികൂടിയത്. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, കമ്പളക്കാട് സ്വദേശിനി അഖില എന്നിവർ അറസ്റ്റിൽ ( 26 ) എന്നിവരാണ് അറസ്റ്റിലായത്. 32 ഗ്രാം എം ഡി എം എയാണ് ഇവരുടെ കൈയില്‍ നിന്നും കണ്ടെടുത്തത്. ഇന്നലെ രാത്രി പേരേട് വാഹന പരിശോധനക്കിടയിലാണ് നാദാപുരം എസ് ഐ അനിഷ് വടക്കേടത്ത് നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി.

Exit mobile version