സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന്റെ വിലയിൽ 1640 രൂപ കുറഞ്ഞ് 70,200 രൂപയായി. 8775 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഇടിയുകയാണ്. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞനിരക്കിലേക്കാണ് ലോകവിപണിയിൽ സ്വർണം വീണത്. യു എസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ ഇളവ് വരുമെന്ന പ്രതീക്ഷയാണ് സ്വർണ വില കുറയാനുള്ള പ്രധാന കാരണം.
സ്വർണവിലയിൽ വൻ ഇടിവ്; പവന് 1640 രൂപ കുറഞ്ഞു

