Site icon Janayugom Online

ഇൻഫോസിസ് ഓഹരിവിലയില്‍ വന്‍ ഇടിവ്

infosys

നാലാം പാദ അറ്റാദായം മോശമായതിനെ തുടർന്ന് ഇൻഫോസിസ് ടെക്നോളജീസ് ഓഹരികള്‍ക്ക് ഇടിവ്. ഇന്നലെ വ്യാപാരത്തുടക്കത്തിൽ തന്നെ പത്തു ശതമാനം ഇടിഞ്ഞു. പിന്നീടു 12 ശതമാനത്തിലേക്കു വീണെങ്കിലും 9.2 ശതമാനത്തില്‍ നില മെച്ചപ്പെടുത്തി. 

വിപണി മൂല്യത്തിൽ 73,060.65 കോടി രൂപ നഷ്ടപ്പെടുത്തിയ ഇന്‍ഫോസിസ് ഇടിവില്‍ സെൻസെക്സും നിഫ്റ്റിയും ഒന്നേകാൽ ശതമാനത്തിലധികം താഴ്ന്നു. ഇന്‍ഫോസിസിനൊപ്പം മറ്റു പ്രമുഖ ഐടി കമ്പനികളും ഇടിഞ്ഞു. ടിസിഎസ്, വിപ്രോ, എച്ച്സിഎൽ തുടങ്ങിയവ അഞ്ചു ശതമാനം വരെ താണു.
ഇന്‍ഫോസിസ് കഴിഞ്ഞയാഴ്ച പുറത്തുവിട്ട മാര്‍ച്ച്‌ പാദ കണക്കുകളില്‍ കമ്പനിയുടെ അറ്റാദായം പ്രതീക്ഷിച്ചതിലും കുറവാണ്. ജനുവരി-മാര്‍ച്ച്‌ പാദത്തില്‍ ഏകീകൃത അറ്റാദായം 7.8 ശതമാനം വര്‍ധിച്ച്‌ 6,128 കോടി രൂപയായി.
കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ പാദത്തെ അപേക്ഷിച്ച്‌ ലാഭത്തില്‍ ഏഴ് ശതമാനം ഇടിവുണ്ടായി. 2024 സാമ്പത്തിക വർഷത്തേക്കുള്ള ദുർബലമായ 4–7 ശതമാനം വരുമാന വളർച്ചാക്കണക്കും വലിയ ഇടിവിനു കാരണമായി. 

Eng­lish Sum­ma­ry: Big fall in Infos­ys share price

You may also like this video:

Exit mobile version