ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. നിഫ്റ്റി 450 ലേറെ പോയിന്റും സെന്‍സെക്‌സ് 1500 ലേറെ പോയിന്റും ഇടിഞ്ഞു.ആഗോള തലത്തിലാകെയുള്ള പ്രതിസന്ധി ഇന്ത്യന്‍ വിപണിയിലും പ്രകടമാകുകയായിരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിനവും വിപണികളില്‍ ഇടിവ് നേരിട്ടതോടെ നിക്ഷേപകരുടെ ആസ്തിയില്‍ 17.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നേരിട്ടിരിക്കുന്നത്.
നിഫ്റ്റി 468 പോയിന്റ് നഷ്ടത്തില്‍ 17,149‑ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്‌സ് 1,545 പോയിന്റ് ഇടിഞ്ഞ് 57,491‑ലും ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിങ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 626 പോയിന്റ് നഷ്ടത്തോടെ 36,947‑ലും വ്യാപാരം അവസാനിപ്പിച്ചു.
english summary; Big fall in stock markets
You may also like this video;