Site iconSite icon Janayugom Online

ഓഹരിവിപണിയില്‍ വന്‍ ഇടിവ്; 52 ആഴ്ചയിലെ ഏറ്റവും വലിയ താഴ്ചയില്‍

വില്പന സമ്മര്‍ദ്ദത്തില്‍ ഓഹരിവിപണിയില്‍ കനത്ത ഇടിവ്. സൂചികകള്‍ 52 ആഴ്ചയിലെ ഏറ്റവും വലിയ താഴ്ചയിലേക്ക് വീണു.

സെന്‍സെക്‌സ് 1045.60 പോയ്ന്റ് (1.99 ശതമാനം) ഇടിഞ്ഞ് 51495.79 പോയിന്റിലും നിഫ്റ്റി 331.60 പോയ്ന്റ്(2.11 ശതമാനം) താഴ്ന്ന് 15360.60 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധനയും ജിഡിപി വളര്‍ച്ചയുടെ അനുമാനം താഴ്ത്തിയതും വിപണിക്ക് തിരിച്ചടിയായി. ഈ മാസം പകുതി പൂര്‍ത്തിയാകുമ്പോള്‍ തന്നെ 24,949 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞിട്ടുള്ളത്.

യുഎസില്‍ പലിശ നിരക്ക് ഉയരുന്നതും ഡോളര്‍ ശക്തമാകുന്നതും വീണ്ടും വിദേശ നിക്ഷേപകരുടെ വില്‍പനയുടെ തോത് വീണ്ടും ഉയര്‍ത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.

Eng­lish summary;Big fall in the stock market

You may also like this video;

Exit mobile version