വിമാനത്താവളത്തിൽ കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിൽ ആറ് കിലോ സ്വർണം പിടികൂടി. തിരുപ്പൂരിലെ തുണി വ്യാപാരികളെന്ന് അവകാശപ്പെട്ട് ശ്രീലങ്കൻ എയർവേയ്സിന്റെ വിമാനത്തിലെത്തിയവരാണ് സ്വർണം നടത്തിയത്.
അറസ്റ്റിലായ 14 പേരിൽ 13 പേരും ശ്രീലങ്കൻ സ്വദേശികളാണ്. ഒരാൾ തമിഴ്‌നാട് സ്വദേശിയാണ്. പിടിയിലായ സ്വർണത്തിന് 3.25 കോടി രൂപ മൂല്യം വരും. ഈ വർഷം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിച്ചതിൽ ഏറ്റവും വലിയ സ്വർണവേട്ടയാണ് നടന്നതെന്ന് ഡിആർഐ അധികൃതർ പറഞ്ഞു.
പിടിയിലായവരിൽ പത്തുപേർ വനിതകളാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി നിരവധി ശ്രീലങ്കൻ പൗരന്മാർ തിരുവനന്തപുരത്ത് എത്തുന്നതായും ഇതിൽ അസ്വാഭാവികതയുണ്ടെന്നും രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ശ്രീലങ്കയിൽ നിന്നെത്തുന്നവരെ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം 1.2 കോടി രൂപ വില വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു.
English Summary: Big gold hunt in Thiruvananthapuram
You may also like this video