Site iconSite icon Janayugom Online

ആരാധകന്റെ ബൈക്കില്‍ ഹെല്‍മെറ്റ് വയ്ക്കാതെ യാത്രചെയ്ത് ബിഗ്ബി: കേസെടുത്ത് പൊലീസ്

bachanbachan

ആരാധകന്റെ ബൈക്കില്‍ കറങ്ങി പുലിവാല്‍ പിടിച്ച് പ്രശസ്ത ബോളിവുഡ് താരം അമിതാബ് ബച്ചന്‍. മുംബൈയിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനായി ആരാധകന്റെ ബൈക്കിൽ കയറി ഷൂട്ടിങ് ലൊക്കേഷനിലെത്തിയതാണ് താരത്തിന് പണിയായത്. താരം തന്നെയാണ് ട്വിറ്ററില്‍ ചിത്രം പങ്കുവച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അമിതാഭ് ബച്ചനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ആരെന്ന് പോലും അറിയാത്ത ആരാധകന് നന്ദി പറഞ്ഞു കൊണ്ടായിരുന്നു ബച്ചന്റെ പോസ്റ്റ്.

ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് യാത്ര ചെയ്തതിനാണ് അമിതാഭ് ബച്ചനെതിരെ മുംബൈ പൊലീസ് കേസെടുത്തത്. താരത്തിന്റെ പോസ്റ്റില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നത്. 

Eng­lish Sum­ma­ry: BigB rid­ing a fan’s bike with­out wear­ing a hel­met: Police reg­is­tered a case

You may also like this video

Exit mobile version