Site icon Janayugom Online

ബീഹാറിലും എന്‍ഡിഎയില്‍ പടലപ്പിണക്കം;ആർ സി പിസി സിങ്ങിനും സീറ്റില്ല

ബിഹാറിലെ എന്‍ഡിഎ സഖ്യത്തിലെ വിള്ളലുകളുടെ സൂചന ശക്തമാക്കിക്കൊണ്ട് ജെഡിയുവിന്റെ രാജ്യസഭാ സ്ഥാനാർത്ഥി പ്രഖ്യാപനം. കേന്ദ്രമന്ത്രി ആർ സി പി സിങ്ങിന് രാജ്യസഭാ സീറ്റ് നിഷേധിച്ച ജെ ഡി യു അധ്യക്ഷന്‍ പാർട്ടി ജാർഖണ്ഡ് അധ്യക്ഷൻ ഖിരു മെഹ്തോയെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതോടെ മോഡി മന്ത്രിസഭയില്‍ ജെ ഡി യു പ്രതിനിധി ഉണ്ടാവില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. മറിച്ച് മന്ത്രിസഭയില്‍ ആർ സി പി സിങ്ങിനെ നിലനിർത്തണമെങ്കില്‍ ബിജെപി ടിക്കറ്റ് നൽകേണ്ടിവരും.

അല്ലെങ്കിൽ ആറുമാസത്തിനകം മന്ത്രിസ്ഥാനം ഒഴിയണം. അതേസമയം താന്‍ മന്ത്രിസഭയില്‍ തുടരണമോയെന്ന കാര്യം പ്രധാനമന്ത്രി മോഡി തീരുമാനിക്കുമെന്നാണ് ആർ സി പി സിങ്ങിന്റെ പ്രതികരണം. കാബിനറ്റിലെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ,അത് പ്രധാനമന്ത്രിയുടെ പ്രത്യേകാവകാശമാണ്, ഞാൻ അദ്ദേഹത്തെ ദില്ലിയിൽ കാണും, ഞാൻ രാജിവയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞാൽ, ഞാൻ ചെയ്യും. എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. രാജ്യസഭാ സീറ്റ് നിഷേധിച്ചതിൽ തനിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിതീഷ് കുമാറിനും ആർ സി പി സിങ്ങിനുമിടയിലെ ബന്ധത്തിനിടയില്‍ അടുത്ത കാലത്ത് വലിയ തോതിലുള്ള വിള്ളലുകളുണ്ടായെന്നും പാർട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഒരു കാലത്ത് നിതീഷ് കുമാറിന്റെ ഏറ്റവും ശക്തനായ അനുയായിയാരുന്നു ആർസിപി സിങ്. ജെ ഡി യു തീരുമാനത്തെ അവഗണിച്ച് സിങ്ങിനെ ബി ജെ പി രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അത് ബിഹാറിലെ മുന്നണി ബന്ധത്തേയും ബാധിച്ചേക്കും.സിങിന് കേന്ദ്ര മന്ത്രി സ്ഥാനം നഷ്ടമാകുമെങ്കിലും രാജ്യസഭാ സീറ്റ് നല്‍കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് നിതീഷ് കുമാറെന്നാണ് പാർട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിൽ പാർട്ടി നിലപാടിന് വ്യത്യസ്തമായ നയമായിരുന്നു സിങ് സ്വീകരിച്ചിരുന്നത്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് പങ്കിടൽ കരാർ ഉണ്ടാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് അദ്ദേഹം വിട്ട് നിന്ന അദ്ദേഹം ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും തയ്യാറായിരുന്നില്ല. നിതീഷ് കുമാറിന്റെ ഇഫ്താർ വിരുന്ന് ഒഴിവാക്കിയ സിങ്, സ്വന്തം ഗ്രാമമായ മുസ്തഫയിൽ ഇഫ്ദാർ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

പാർട്ടിയുടെ ബീഹാർ ഇൻചാർജും കേന്ദ്രമന്ത്രിയുമായ ഭൂപേന്ദ്ര യാദവ് ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കളുമായി മുൻ അനുയായിയുടെ അടുപ്പവും നിതീഷ് കുമാറിനെ ചൊടിപ്പിച്ചിരുന്നു. സിങ്ങിനെ ഒഴിവാക്കിയത് പ്രതീക്ഷിച്ചിരുന്നതായിരുന്നെങ്കിലും, ജാർഖണ്ഡ് ജെഡിയു തലവനായ ഖിരു മഹ്തോയെ തിരഞ്ഞെടുത്തത് നിതീഷ് കുമാറിന്റെ ശക്തരായ അനുയായികളിൽ പോലും കൗതുകമുണർത്തിയിട്ടുണ്ട്.15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ തന്നെ ബി ജെ പിക്ക് ഏറെ നിർണ്ണായകമാണ് രാജ്യസഭ തിരഞ്ഞെടുപ്പുകളിലെ വിജയം. വോട്ടെടുപ്പ് നടക്കുന്ന 57 സീറ്റുകളിൽ 23 സീറ്റുകൾ ബി ജെ പിയുടേതും എട്ടെണ്ണം കോൺഗ്രസിന്റേതുമാണ്

Eng­lish Sum­ma­ry: Bihar and NDA clash: RCP PC Singh has no seat

You may also like this video:

Exit mobile version