Site iconSite icon Janayugom Online

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

വരാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. 48 പേരുകളാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെഹാൽഗാവ്, വൈശാലി, നർകതഗഞ്ജ് എന്നീ മണ്ഡലങ്ങളുടെ കാര്യത്തിൽ കോൺഗ്രസും ആർ ജെ ഡി യും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടയിലാണ് കോൺഗ്രസ് ആദ്യഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ബിഹാർ കോൺഗ്രസ് പ്രസിഡൻ്റ് രാജേഷ് റാമിന് കുതുംബ സീറ്റും, കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാന് കഡ്‌വ സീറ്റും തന്നെ നൽകാൻ തീരുമാനമായി. ആദ്യ പട്ടികയിൽ മൂന്ന് വനിതാ സ്ഥാനാർത്ഥികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 

Exit mobile version