ബീഹര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രചരണം ശക്തമാക്കി മുന്നണികള്‍. നിലവിലെ സാഹചര്യങ്ങള്‍ മഹാസഖ്യത്തിന് അനുകൂലമാണെന്നാണ് രാഷട്രീയ നിരീക്ഷകര്‍ ഉള്‍പ്പെടെ വിലയിരുത്തുന്നു. മഹാസഖ്യത്തിന് അനുകൂലമായി വോട്ടു ചെയ്യുവാന്‍ ജനങ്ങള്‍ സന്നദ്ധരായിരിക്കുകയാണെന്ന് തേജസ്വി യാദവ് വ്യക്തമാക്കി.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവും ഉപ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മുകേഷ് സഹ്നിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി. കുടിയേറ്റവും തൊഴിലില്ലായ്മയും ഉയർത്തിയാണ് പ്രചരണം. നിലവിലെ സാഹചര്യം മഹാസഖ്യത്തിന് അനുകൂലം എന്ന് തേജസ്വി യാദവും അഭിപ്രായപ്പെട്ടു

