ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രിയും ലോക് ജനശക്തി പാർട്ടി അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ പ്രഖ്യാപിച്ചു. ബിജെപി-ജെ ഡി യു സഖ്യത്തിന്റെ ഭാഗമായാകും മത്സരിക്കുക. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹാജിപൂർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ച ചിരാഗ് നിലവിൽ കേന്ദ്ര മന്ത്രിയാണ്. ആർ ജെ ഡിയുടെ ശിവ ചന്ദ്ര രാമിനെ 1,70,000 വോട്ടുകൾക്കാണ് ചിരാഗ് പാസ്വാൻ പരാജയപ്പെടുത്തിയത്.
ഭരണഘടനയുടെ പവിത്രത കളങ്കപ്പെടുത്താനാണ് കോൺഗ്രസും ആർ ജെ ഡിയും ശ്രമിക്കുന്നതെന്ന് ശരണിലെ റാലിയിൽ ചിരാഗ് പാസ്വാൻ ആരോപിച്ചു. എക്കാലവും ഭരണഘടനയെ വെല്ലുവിളിക്കുന്നത് കോൺഗ്രസാണെന്നും, 1975‑ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അതിന്റെ തെളിവാണെന്നും ചിരാഗ് പാസ്വാൻ കൂട്ടിച്ചേർത്തു.

