ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെ 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനത്തിന് തൊട്ട് മുൻപാണ് പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ബെഗുസാരായിയിൽ ഡോ. മീര സിംഗ്, പൂർണിയ ജില്ലയിലെ കസ്ബ സീറ്റിൽ ഭാനു ഭാരതിയ, പട്‌നയിലെ ഫുൽവാരി സീറ്റിൽ അരുൺ കുമാർ രജക്, ബങ്കിപ്പൂരിൽ പങ്കജ് കുമാർ, മോത്തിഹാരിയിലെ ഗോവിന്ദ്ഗഞ്ചിൽ അശോക് കുമാർ സിംഗ്, ബക്‌സർ സീറ്റിൽ റിട്ട. ക്യാപ്റ്റൻ ധർമ്മരാജ് സിംഗ്, തരയ്യയിൽ അമിത് കുമാർ സിംഗ് എന്നിവരാണ് മത്സരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുമായോ സഖ്യവുമായോ തങ്ങൾ സഖ്യമുണ്ടാക്കില്ലെന്നും ബിഹാറിലെ ജനങ്ങളുമായാണ് തങ്ങളുടെ സഖ്യമെന്നും സംസ്ഥാനത്തെ ആം ആദ്മി പാർട്ടിയുടെ പകര ചുമതല വഹിക്കുന്ന അഭിനവ് റായ് വ്യക്തമാക്കി. ഡൽഹിയിലും പഞ്ചാബിലും നടപ്പിലാക്കിയ ഭരണ മാതൃക ബിഹാറിലും ആവർത്തിക്കാൻ കഴിയുമെന്ന് ആം ആദ്മി പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള അജേഷ് യാദവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

