ബീഹാർ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. രണ്ടാംഘട്ട തെരഞ്ഞെടുപ്പാണ് ബിഹാറിൽ നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. ആയിരത്തി അറുനൂറിലധികം പത്രികളാണ് ആദ്യഘട്ടത്തില്‍ സമർപ്പിച്ചത്. മഹാസഖ്യത്തിലെ കക്ഷികൾ നേർക്ക് നേർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ പത്രിക പിന്‍വലിക്കാൻ കക്ഷികൾ തയ്യാറാകുമോ എന്നതിലാണ് ആകാക്ഷ.
പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സാന്നിധ്യം അറിയിക്കും. 26ന് ശേഷമായിരിക്കും രാഹുൽ ഗാന്ധിയുടെ റാലി. ബിഹാറിൽ നവംബർ 6നും 11നും രണ്ടു ഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 14ന് ഫലം പ്രഖ്യാപിക്കും.

