ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു. 2010, 2015, 2020 തെരഞ്ഞെടുപ്പുകളിലാണ് വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്. എന്നാല്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ സംഭവിച്ചു. നിയമസഭാ പ്രാതിനിധ്യത്തിൽ യഥാർത്ഥ ലിംഗസമത്വം കൈവരിക്കുന്നതിൽ നിന്ന് സംസ്ഥാനം എത്രത്തോളം അകലെയാണെന്ന് തെരഞ്ഞെടുപ്പ് മത്സരത്തിൽ പങ്കെടുത്ത സ്ത്രീകളുടെ എണ്ണം അടിവരയിടുന്നതായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രറ്റിക് റിഫോംസ് (എഡിആര്‍ ) നടത്തിയ പഠനത്തില്‍ പറയുന്നു.
2010 ലെ തെരഞ്ഞെടുപ്പില്‍ ആകെ 214 സ്ത്രീകളാണ് ബിഹാറില്‍ ജനവിധി തേടിയത്. എന്നാല്‍ വിജയിച്ചതാകട്ടെ കേവലം 32 പേരും. ജനതാദള്‍ യുണൈറ്റഡ്, ബിജെപി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ളവരയായിരുന്നു 32 പേരില്‍ ഭൂരിപക്ഷവും. അഞ്ച് വര്‍ഷത്തിന്ശേഷം 2015 ല്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 272 ആയി ഉയര്‍ന്നുവെങ്കിലും 28 പേര്‍ മാത്രമാണ് സഭയിലെത്തിയത്. 2010ല്‍ 15 ശതമാനം വനിതാ പ്രതിനിധ്യമുണ്ടായിരുന്നത് 2015 ല്‍ പത്ത് ശതമാനത്തിലേക്ക് താണു. 2020 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വനിതകളുടെ എണ്ണം 370 ആയി ഉയര്‍ന്നിരുന്നു, എന്നാല്‍ ജനവിധി ലഭിച്ചത് 26 പേര്‍ക്ക് മാത്രമായിരുന്നു. പത്ത് ശതമാനം ഏഴിലേക്ക് താണുവെന്ന് എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ബിഹാര്‍ നിയമസഭയില്‍ സ്ത്രീകള്‍ക്ക് 10.70 ശതമാനത്തില്‍ താഴെ മാത്രം സീറ്റുകളാണുള്ളത്.
ബിഹാര്‍ തെരഞ്ഞെടുപ്പ് : വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു

