Site iconSite icon Janayugom Online

ദേശീയ പതാക ഉയർത്തുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

ബിഹാറില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയർത്തുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ച നാല് പേര്‍ക്ക് ഷോക്കേറ്റു. സ്വകാര്യ കോച്ചിങ് സെന്റര്‍ നടത്തിയിരുന്ന അഭിഷേക് ഝാ എന്നയാളാണ് മരിച്ചത്. ബിഹാറിലെ സിതാമര്‍ഹി ജില്ലയില്‍ റിഗ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാംനഗറിലാണ് സംഭവം.

പരിക്കേറ്റവരെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. അഭിഷേക് ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം 11,000 വോള്‍ട്ട് വൈദ്യുതികമ്പിയുമായി കൂട്ടിമുട്ടുകയായിരുന്നു.

Eng­lish Sum­ma­ry: Bihar man gets elec­tric shock while hoist­ing nation­al flag on R‑Day, dies
You may also like this video

Exit mobile version