Site icon Janayugom Online

ബിഹാര്‍: സ്പീക്കര്‍ക്കെതിരെ അവിശ്വാസം നിയമസഭാ സമ്മേളനം 24ന്

നിതീഷ് കുമാർ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ബിഹാർ നിയമസഭാ സമ്മേളനം 24ന് ആരംഭിക്കും. ഈ സമ്മേളനത്തിലാണ് സർക്കാർ ഭൂരിപക്ഷം തെളിയിക്കേണ്ടത്. നിലവിലെ സ്പീക്കർ വിജയ് കുമാർ സിൻഹ ബിജെപി അംഗമാണ്. ഭൂരിപക്ഷത്തിൽ സംശയമില്ലെങ്കിലും ആദ്യം സ്പീക്കറെ മാറ്റണമെന്നാണ് സഖ്യം ആഗ്രഹിക്കുന്നത്. മഹാസഖ്യത്തിലെ 55 അംഗങ്ങൾ സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്കി.

രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ ഇത് സഭയിൽ അവതരിപ്പിക്കേണ്ടതുള്ളൂ എന്നാണ് ചട്ടം. 10ന് സത്യപ്രതിജ്ഞ കഴിഞ്ഞ് 24 ആകുമ്പോഴേക്ക് കാലവധിയാകും. വിശ്വാസവോട്ടെടുപ്പ് നേരിടുന്നതിന് മുമ്പ്, അവിശ്വാസ വോട്ടെടുപ്പിൽ സിൻഹയെ നീക്കം ചെയ്യുകയും പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുകയും ചെയ്യും. മഹാസഖ്യത്തിന് 164 എംഎൽഎമാരുടെ പിന്തുണയുണ്ട്. 243 അംഗസഭയിൽ ഭൂരിപക്ഷത്തിന് 122 അംഗങ്ങൾ മതി.

Eng­lish Sum­ma­ry: Bihar: No-con­fi­dence motion against Speak­er Assem­bly ses­sion on 24th
You may also like this video

Exit mobile version