Site iconSite icon Janayugom Online

നിയന്ത്രണം വിട്ട ബൈക്ക് മുന്നറിയിപ്പു ബോര്‍ഡിന്റെ തൂണില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

തൊടുപുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡരികില്‍ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പു ബോര്‍ഡിന്റെ തൂണില്‍ ഇടിച്ച് യുവാവ് മരിച്ചു. തൊടുപുഴ വെങ്ങല്ലൂര്‍ ഷാപ്പുംപടി വടക്കേപറമ്പില്‍ ബേബിയുടെ മകന്‍ ലാല്‍ ബേബി (22) ആണ് മരിച്ചത്. തൊടുപുഴ‑മൂവാറ്റുപുഴ റോഡില്‍ ആനക്കൂടു കവലയ്ക്കു സമീപം ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം.

വെങ്ങല്ലൂരിലെ റിലയന്‍സിന്റെ സ്മാര്‍ട്ട് ബസാറില്‍ ജീവനക്കാരനായ ലാല്‍ ബേബി വീട്ടിലേക്കു പോകുമ്പാഴാണ് അപകടമുണ്ടായത്. റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന ബുള്ളറ്റില്‍ ഇടിച്ചതിനു ശേഷമാണ് ബൈക്ക് മുന്നറിയിപ്പു ബോര്‍ഡില്‍ ഇടിച്ചത്. തൂണില്‍ തലയടിച്ചു വീണ ലാല്‍ ബേബിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി . മാതാവ് രാജമ്മ. സഹോദരങ്ങള്‍ : വിഷ്ണു, അശ്വതി.

Eng­lish Sum­ma­ry: bike acci­dent death
You may also like this video

Exit mobile version